Friday 1 June 2012

വായനക്കാരോട് ഒരു വാക്ക്....

ഒരു വാദപ്രദിവാദം നടത്താന്‍ എനിക്ക് ഉദ്ദേശമില്ല. അതിനൊട്ടും സമയവും ഇല്ല. പിന്നെ ഈ ബ്ലോഗു എന്തിനു വേണ്ടി എന്ന് ചോദിക്കുമ്പോള്‍ ഉത്തരം പറയേണ്ട ഒരു ബാധ്യതയുണ്ട്. പലപ്പോഴും ബൈബിളിനും അതിന്‍റെ പഠിപ്പിക്കലുകള്‍ക്കും എതിരായി വളരെ സംഘടിതമായി തെറ്റായ പല കാര്യങ്ങളും ബൈബിളില്‍ ഉണ്ടെന്ന രീതിയിലും വളച്ചൊടിച്ചും മറ്റു പലരും എഴുതുന്നത്‌ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഒരു സാധാരണക്കാരനെന്ന നിലയില്‍ അതിനെ പറ്റി പഠിക്കാന്‍ ശ്രമിക്കുകയും ചെറിയ രീതിയില്‍ അത്തരം ബ്ലോഗുകളില്‍ പ്രതികരിക്കാനും  തുടങ്ങി. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതില്‍ ഉപരിയായി ബൈബിള്‍ എന്ത് പറയുന്നു എന്ന്‍  അറിയാനുള്ള അനേഷണം ഇന്റെര്‍നെറ്റിലൂടെ ഒരു വലിയ അളവില്‍ സാധിതമായി. എനിക്ക് ലഭിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഈ ബ്ലോഗിന് പിന്നില്‍ ഉള്ളൂ...
മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുക എന്നത്  ഈ ബ്ലോഗിന്‍റെ ഉദ്ദേശമല്ല. അതെ സമയം ക്രിസ്തീയമായ വിശ്വാസങ്ങളും ഉപദേശങ്ങളും ശരിയായ രീതിയില്‍ മനസ്സിലാക്കുക്കയും അതിന്‍ പ്രകാരം നമ്മുടെ വിശ്വാസത്തിന്‍റെ മാറ്റ്  സ്വയം  അറിയുകയും  അത് മറ്റുള്ളവരിലേക്ക്  പകര്‍ന്നു നല്‍കുകയും ചെയ്യുക എന്നതാണ് ഈ ബ്ലോഗിന്‍റെ പ്രധാന ഉദ്ദേശം.  ക്രിസ്തീയ ഉപദേശ വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും മറ്റും ഷെയര്‍ ചെയ്യുക എന്ന ഉദ്ദേശവും ഉണ്ട്. മറ്റുള്ള മതങ്ങളെ അകാരണമായി ആക്രമിക്കുക എന്നത്  ഈ ബ്ലോഗിന്‍റെ ലക്ഷ്യമല്ല. അങ്ങനെ എന്തെങ്കിലും ഈ ബ്ലോഗില്‍ കാണുകയാണെങ്കില്‍ അത്  ശ്രദ്ധയില്‍ പെടുത്തുന്ന പക്ഷം തക്ക പരിഹാരം ഉണ്ടാകും എന്ന്  വാഗ്ദാനം ചെയ്യുന്നു....

4 comments:

  1. മതങ്ങളെ അകാരണമായി ആക്രമിക്കുക എന്നത് ഈ ബ്ലോഗിന്‍റെ ലക്ഷ്യമല്ല. അങ്ങനെ എന്തെങ്കിലും ഈ ബ്ലോഗില്‍ കാണുകയാണെങ്കില്‍ അത് ശ്രദ്ധയില്‍ പെടുത്തുന്ന പക്ഷം തക്ക പരിഹാരം ഉണ്ടാകും എന്ന് വാഗ്ദാനം ചെയ്യുന്നു....
    %%%%%%%%%%%
    സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരേ വഴി യേശുക്രിസ്തു മാത്രമോ? എന്നാ ബ്ലോഗില്‍ ####പരിണിത ഫലങ്ങളെപ്പറ്റിയും വേരൊരു മതവും ഇത്ര വ്യക്തമായി പഠിപ്പിക്കുന്നില്ല. ####
    ഇത് വായിച്ചാല്‍ എല്ലാ മതത്തിന്റെയും പാപപരിഹാരം എങ്ങനെ എന്ന് പഠിച്ചുവന്നപ് ...വേറെ മതങ്ങളെ കുറച്ചു കാണിക്കാനുള്ള കുടില ശ്രമമായി കാണാനും സാധിക്കും

    ReplyDelete
  2. #########വേരൊരു മതവും ഇത്ര വ്യക്തമായി പഠിപ്പിക്കുന്നില്ല...########
    ഇസ്ലാമികമാനം എന്ത്യെന്നു പഠിക്കുക ...
    ഏക ദൈവത്തില്‍ നിന്ന് ആരുമായോ പങ്കു ചെയ്താല്‍,അതിനു പാപക്ഷമ ലഭ്യമല്ല..എങ്കിലും (മരികുന്നതിനു മുന്‍പായി)പിന്നീട് സത്യം ബോധ്യമായി പശ്ച്തതപിച്ചു സന്മാര്ഗത്തില്‍ നിലകൊണ്ടാല്‍ ,അതിനും പാപക്ഷമ ലഭ്യമാന് ..ബാകി എല്ലാവിധ പാപങ്ങള്‍ പൊരുത് കൊടുക്കപെടവുന്നതാണ്...
    ഇതളും വ്യക്തമായ, സ്വതത്രമായ പാപപരിഹാര൦ വേറെ ഒരു മതതില്ലുജ് ഇല്ല

    ReplyDelete
  3. "മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുക എന്നത് ഈ ബ്ലോഗിന്‍റെ ഉദ്ദേശമല്ല. അതെ സമയം ക്രിസ്തീയമായ വിശ്വാസങ്ങളും ഉപദേശങ്ങളും ശരിയായ രീതിയില്‍ മനസ്സിലാക്കുക്കയും അതിന്‍ പ്രകാരം നമ്മുടെ വിശ്വാസത്തിന്‍റെ മാറ്റ് സ്വയം അറിയുകയും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക എന്നതാണ് ഈ ബ്ലോഗിന്‍റെ പ്രധാന ഉദ്ദേശം" ഈ ബ്ലോഗുകളില്‍ കൂടെ കടന്നു പോകുമ്പോള്‍ താങ്കള്‍ക്ക് സ്വന്തം മതവിശ്വാസത്തിനു എതിരായാണ് എഴുതിയിരിക്കുന്നത് എന്ന് തോന്നുന്നു എങ്കില്‍ അത് എന്‍റെ കുഴപ്പം അല്ല. താങ്കളുടെ വിശ്വാസത്തിന്‍റെ കുഴപ്പമാകാം. ഇവിടെ ഞാന്‍ എന്‍റെ വിശ്വാസം എന്താണ് എന്നാണു പങ്കുവക്കുന്നത്. ഒരു മതേതര രാജ്യത്തില്‍ പിറന്ന ഏതൊരാള്‍ക്കും അര്‍ഹാമായിട്ടുള്ള അവകാശമാണത്.അടുത്തവന്റെ വിശ്വാസത്തെ പറ്റി ഇവിടെ ചര്‍ച്ച ചെയ്യാന്‍ എനിക്ക് ഉദ്ദേശ്യമില്ല.
    "രക്ഷക്കായി ഒരേ വഴി യേശുകര്‍ത്താവു മാത്രം. കാരണം അവന്‍ മാത്രമാണ്‌ മനുഷന്റെ പാപപരിഹാര ബലിയായത്‌. പാപത്തിന്റെ അഘോരത്തെപ്പറ്റിയും, പരിണിത ഫലങ്ങളെപ്പറ്റിയും വേരൊരു മതവും ഇത്ര വ്യക്തമായി പഠിപ്പിക്കുന്നില്ല. യേശുകര്‍ത്താവ്‌ ചെയ്തതുപോലെ വേറാരും പാപത്തിനു പരിഹാരവും ചെയ്തിട്ടില്ല. വേറൊരു മതഗുരുവും ദൈവം മനുഷനായി വന്ന് പാപപരിഹാരത്തിനായി ഒരു നിത്യ ബലി അര്‍പ്പിച്ചവരല്ല. യേശു കര്‍ത്താവ്‌ ദൈവമായിരുന്നതിനാല്‍ പാപപരിഹാരം ഉണ്ടാക്കുവാന്‍ അവന്‌ കഴിഞ്ഞു. ഇന്ന് മനുഷന്‌ രക്ഷ യേശുക്രിസ്തുവില്‍ കൂടി മാത്രം. "നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴെ ഭൂമിക്കു മേലെ നല്‍കപ്പെട്ട വേറൊരു നാമവുമില്ല (പ്രവ.4:12)." ഇതാണ് ബൈബിള്‍ പഠിപ്പിക്കുന്നത്‌. ഇത് ഖുറാനോ ഗീതയോ ഒക്കെ പഠിപ്പിക്കാനുള്ള സ്ഥലമാല്ലാത്തതിനാല്‍ ഞാനത് ചെയ്യുന്നില്ല. ഇനിയും താങ്കള്‍ക്കു ഈ ബ്ലോഗു അരോചകമായി തോന്നുകയാണെങ്കില്‍ മുകളില്‍ വലതു വശത്തായി 'X' എന്നൊരു അടയാളം കാണാം. അതില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ഈ ബ്ലോഗില്‍ നിന്നും പുറത്തു പോകാന്‍ സാധിക്കും....

    ReplyDelete
  4. This comment has been removed by a blog administrator.

    ReplyDelete