Showing posts with label കൈചൂണ്ടി...... Show all posts
Showing posts with label കൈചൂണ്ടി...... Show all posts

Friday, 1 June 2012

വായനക്കാരോട് ഒരു വാക്ക്....

ഒരു വാദപ്രദിവാദം നടത്താന്‍ എനിക്ക് ഉദ്ദേശമില്ല. അതിനൊട്ടും സമയവും ഇല്ല. പിന്നെ ഈ ബ്ലോഗു എന്തിനു വേണ്ടി എന്ന് ചോദിക്കുമ്പോള്‍ ഉത്തരം പറയേണ്ട ഒരു ബാധ്യതയുണ്ട്. പലപ്പോഴും ബൈബിളിനും അതിന്‍റെ പഠിപ്പിക്കലുകള്‍ക്കും എതിരായി വളരെ സംഘടിതമായി തെറ്റായ പല കാര്യങ്ങളും ബൈബിളില്‍ ഉണ്ടെന്ന രീതിയിലും വളച്ചൊടിച്ചും മറ്റു പലരും എഴുതുന്നത്‌ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഒരു സാധാരണക്കാരനെന്ന നിലയില്‍ അതിനെ പറ്റി പഠിക്കാന്‍ ശ്രമിക്കുകയും ചെറിയ രീതിയില്‍ അത്തരം ബ്ലോഗുകളില്‍ പ്രതികരിക്കാനും  തുടങ്ങി. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നതില്‍ ഉപരിയായി ബൈബിള്‍ എന്ത് പറയുന്നു എന്ന്‍  അറിയാനുള്ള അനേഷണം ഇന്റെര്‍നെറ്റിലൂടെ ഒരു വലിയ അളവില്‍ സാധിതമായി. എനിക്ക് ലഭിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഈ ബ്ലോഗിന് പിന്നില്‍ ഉള്ളൂ...
മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുക എന്നത്  ഈ ബ്ലോഗിന്‍റെ ഉദ്ദേശമല്ല. അതെ സമയം ക്രിസ്തീയമായ വിശ്വാസങ്ങളും ഉപദേശങ്ങളും ശരിയായ രീതിയില്‍ മനസ്സിലാക്കുക്കയും അതിന്‍ പ്രകാരം നമ്മുടെ വിശ്വാസത്തിന്‍റെ മാറ്റ്  സ്വയം  അറിയുകയും  അത് മറ്റുള്ളവരിലേക്ക്  പകര്‍ന്നു നല്‍കുകയും ചെയ്യുക എന്നതാണ് ഈ ബ്ലോഗിന്‍റെ പ്രധാന ഉദ്ദേശം.  ക്രിസ്തീയ ഉപദേശ വിഷയങ്ങളെ കുറിച്ചുള്ള ലേഖനങ്ങളും മറ്റും ഷെയര്‍ ചെയ്യുക എന്ന ഉദ്ദേശവും ഉണ്ട്. മറ്റുള്ള മതങ്ങളെ അകാരണമായി ആക്രമിക്കുക എന്നത്  ഈ ബ്ലോഗിന്‍റെ ലക്ഷ്യമല്ല. അങ്ങനെ എന്തെങ്കിലും ഈ ബ്ലോഗില്‍ കാണുകയാണെങ്കില്‍ അത്  ശ്രദ്ധയില്‍ പെടുത്തുന്ന പക്ഷം തക്ക പരിഹാരം ഉണ്ടാകും എന്ന്  വാഗ്ദാനം ചെയ്യുന്നു....